വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
Jul 23, 2025 12:49 PM | By Sufaija PP

ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന്റെ സമയക്രമത്തിൽ ചെറിയ മാറ്റമുണ്ടാകു മെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. വി.എസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര കൊല്ലം ജില്ലയും കടന്ന് ആലപ്പുഴയിലേക്ക് പ്രവേശിച്ചതോടെ റോഡിന് ഇരുവശവും അഭൂതപൂർവമായ ജനക്കൂട്ടമാണ് കാത്തുനിൽക്കുന്നത്. തങ്ങളുടെ സമര നായകനെ അവസാന മായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ ജനസാഗരങ്ങൾക്കിടയിലൂടെ വിലാപയാത്രക്ക് നിശ്ചയിച്ച സമയത്തിനകം കടന്നെത്താൻ പ്രയാസപ്പെടുകയാണ്. വി.എസിന്‍റെ ചിത്രങ്ങളും ​പുഷ്പങ്ങളും ചെ​​​​ങ്കൊടികളുമായി ആയിരങ്ങളാണ്​ മുദ്രാവാക്യം വിളികളോടെയാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ജനക്കൂട്ടം നിയന്ത്രണാതീതമായതിനാൽ സംസ്കാരം നീണ്ടുപോകാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ല കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

CPM State Secretary M.V. Govindan says the timing of V.S. Achuthanandan's funeral will have to be changed

Next TV

Related Stories
പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

Jul 23, 2025 09:48 PM

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു...

Read More >>
മൺസൂൺ ബംബർ 10 കോടി അടിച്ചത്  തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

Jul 23, 2025 09:43 PM

മൺസൂൺ ബംബർ 10 കോടി അടിച്ചത് തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബംബർ 10 കോടി അടിച്ചത് കുറുമാത്തൂർ പൊക്കുണ്ടിൽ വിറ്റ...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു:  കണ്ണൂരിൽ 19,81,739 വോട്ടർമാർ

Jul 23, 2025 09:40 PM

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂരിൽ 19,81,739 വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂരിൽ 19,81,739...

Read More >>
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

Jul 23, 2025 09:34 PM

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ...

Read More >>
മഴ ജാഗ്രത നിർദേശം :

Jul 23, 2025 07:02 PM

മഴ ജാഗ്രത നിർദേശം :

മഴ ജാഗ്രത നിർദേശം...

Read More >>
ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

Jul 23, 2025 06:57 PM

ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
Top Stories

News Roundup

//Truevisionall